ആനവണ്ടി രാത്രിയില്‍ പറയുന്നിടത്തൊന്നും നിര്‍ത്തില്ല : ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസുകള്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുമെന്ന തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. ഈ നടപടി ദീര്‍ഘദൂര യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് അപ്രായോഗികമാണെന്നുമാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍, എസി, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്സ്‌പ്രസ് ബസുകള്‍ ഇനി ആവശ്യപ്പെടുന്നിടത്തെല്ലാം നിര്‍ത്തില്ല. മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കിയെല്ലാ ബസുകളും ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നായിരുന്നു മുന്‍ ഉത്തരവ്. പുതിയ ഉത്തരവില്‍, സൂപ്പര്‍ ഫാസ്റ്റിന് മുകളിലുള്ള എല്ലാ ദീര്‍ഘദൂര ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചു. മറ്റുള്ള ബസുകളില്‍ ഈ മൂന്നു വിഭാഗം യാത്രക്കാരല്ലാത്തവര്‍ക്ക് ഈ നിബന്ധന ബാധകവുമല്ല. അംഗീകൃത സ്റ്റോപ്പുകളില്‍ അല്ലാതെ ഇനി ബസുകള്‍ രാത്രിയോ പകലോ നിര്‍ത്തില്ലെന്നതാണു പുതിയ നിര്‍ദ്ദേശം. നിര്‍ത്തുന്ന സ്ഥലങ്ങള്‍ ബോര്‍ഡില്‍ എഴുതിവെയ്ക്കണമെന്നും കയറുമ്പോള്‍ തന്നെ യാത്രക്കാരെ കണ്ടക്ടര്‍ ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...