കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച്‌ കോടതി

For full experience, Download our mobile application:
Get it on Google Play

റോം: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച്‌ കോടതി. ഇന്ത്യയില്‍ ഇവര്‍ക്കെതിരായ വിചാരണ നടപടികള്‍ നേരത്തെ സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു.
ഇറ്റാലിയന്‍ മറീനുകളായ സാല്‍വത്തോറെ ജിറോണ്‍, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവരെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നാണ് പ്രോസിക്യൂട്ടര്‍ റോമിലെ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതി ഇരുവര്‍ക്കുമെതിരായ കൊലപാതക കേസ് അവസാനിപ്പിക്കുകയായിരുന്നു.
വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.2012 ഫെബ്രുവരി 15നാണ് സെന്‍റ് ആന്‍റണീസ് എന്ന ബോട്ടിലെ ജീവനക്കാരെ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്ക ലെക്സിയിലെ നാവികര്‍ വെടിവെച്ചു കൊന്നത്. നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തോറെ ജിറോണ്‍, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു പ്രതികള്‍.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ 2021 ജൂണില്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ വിധിക്കുകയായിരുന്നു. നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം. കേസ് നടപടികള്‍ ഇറ്റലിയില്‍ തുടരാനും നിര്‍ദേശിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...