അയ്യപ്പഭക്തരെ വിരട്ടി കെഎസ്ആർടിസി ജീവനക്കാർ പണം തട്ടി ; മുപ്പതിനായിരം പിരിച്ച് നൽകി ഭക്തർ

For full experience, Download our mobile application:
Get it on Google Play

പമ്പ : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ മർദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർ ചർച്ചകൾക്കൊടുവിൽ 30,000 രൂപയ്ക്ക് വഴങ്ങി പരാതി പിൻവലിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പമ്പ ഹിൽടോപ്പിൽ ബസിൽ യാത്രക്കാരെ കയറ്റുന്നതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും അയ്യപ്പൻമാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ കുട്ടികളായ അയ്യപ്പൻമാരെ തള്ളിയിട്ടതിനെ ഒപ്പമുണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ബഹളവും പ്രതിഷേധവുമുണ്ടായി. കെ.എസ്.ആർ.ടി.സി ബസിൽ ഭക്തരെ കയറ്റിവിടുന്ന ജോലി ചെയ്തിരുന്ന തേവള്ളി സ്വദേശിയായ കണ്ടക്ടറെ അയ്യപ്പൻമാർ മർദ്ദിച്ചതായി ജീവനക്കാർ ആരോപിച്ചു. തിരിച്ചറിയൽ കാർഡ് ഇല്ലാതെയാണ് ഇദ്ദേഹം ഡ്യൂട്ടി ചെയ്തതെന്ന് അറിയുന്നു.

പ്രതിഷേധിച്ച അയ്യപ്പൻമാരെ പമ്പ പോലീസ് എത്തി സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടർ ഗവ.ആശുപത്രിയിൽ ചികിത്സതേടി. അയ്യപ്പന്മാർക്കെതിരെ കേസ് എടുക്കണമെന്നും ഇല്ലെങ്കിൽ പണിമുടക്കുമെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു. കേസെടുക്കരുതെന്ന് അയ്യപ്പൻമാർ പൊലീസിനോട് അഭ്യർത്ഥിച്ചു. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയപ്പോൾ ജീവനക്കാർ മൂന്ന് ലക്ഷം രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അയ്യപ്പൻമാർ ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്ന് സർവീസ് നടത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാദം.

മൂന്നുലക്ഷം നൽകാൻ കഴിയില്ലെന്ന് അയ്യപ്പൻമാർ പറഞ്ഞു. ഒടുവിൽ 30,000 രൂപയിൽ ധാരണയായി. മർദ്ദനമേറ്റെന്ന് പറഞ്ഞ കണ്ടക്ടർക്ക് 25,000 രൂപ നൽകി. ബാക്കി മറ്റുള്ളവർ പങ്കിട്ടുവെന്നാണ് അറിയുന്നത്. വ്യത്യസ്ത സംഭവങ്ങളിലായി അയ്യപ്പൻമാർ മർദ്ദിച്ചെന്ന രണ്ട് പരാതികളും കെ.എസ്.ആർ.ടി.സി ജീവനക്കാർ പമ്പ പൊലീസ് സ്റ്റേഷനിൽ നൽകി. പിന്നീട് ഒത്തു തീർപ്പ് ചർച്ച നടത്തി പരാതി പിൻവലിച്ചു. പരാതികൾക്ക് പിന്നിൽ ചെറിയൊരു സംഘമാണെന്നും എല്ലാവർക്കും പങ്കില്ലെന്നും ജീവനക്കാർക്കിടയിൽ സംസാരമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...