കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ ബസ്സുടമകൾ സമർപ്പിച്ച ഹർജി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) ഫയലിൽ സ്വീകരിച്ചു. തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം സർക്കാർ നടപ്പാക്കിയ സൗജന്യ യാത്രയ്‌ക്കെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ബസ്സുടമകൾ സി.സി.ഐയെ സമീപിച്ചത്. രാഷ്ട്രീയബന്ധമില്ലാത്ത ഒരു ബസ്സുടമാ സംഘടനയുടെ രണ്ട് പ്രതിനിധികളാണ് പരാതി നൽകിയത്. തൃശ്ശൂർ സ്വദേശി ബിബിൻ ആലപ്പാടും ഇതിൽ ഒരാളാണ്. കേരളത്തിലെ ബസ്സുടമാ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റാണ് ബിബിൻ.

കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കിയതോടെ ഉണ്ടായ യാത്രക്കാരുടെ വർധന സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കണക്കും അവകാശവാദങ്ങളുമാണ് ഹർജിയിൽ തെളിവുകളായി കാണിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ കേരളത്തിലെ നിരത്തുകളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാകുമെന്നും അത് കുത്തകയ്ക്ക് വഴിയൊരുക്കുമെന്നുമാണ് ഹർജിയിലുള്ളത്. രാജ്യത്ത് കുത്തക തടയാനാണ് 2002-ലെ കോംപറ്റീഷൻ ആക്ട് പ്രകാരം സി.സി.ഐ. സ്ഥാപിച്ചതെന്നും അതിനാൽ ഹർജി പരിഗണിച്ച് കുത്തക തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...