കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ ഓണത്തോടനുബന്ധിച്ച് റെക്കോഡ് കളക്ഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ ഓണത്തോടനുബന്ധിച്ച് റെക്കോഡ് കളക്ഷൻ. ഞായറാഴ്ച ദിവസം മാത്രം 11,94,872 രൂപയാണ് കലക്ഷൻ. 46 സർവീസാണ് നടത്തിയത്. ഞായറാഴ്ചയായതിനാൽ ഏതാനും ഓർഡിനറി സർവീസ് ഇല്ലായിരുന്നു. ഓണാവധി നാളുകളിൽ മിക്ക ദിവസങ്ങളിലും നല്ല വരുമാനമാണ് പത്തനംതിട്ട ഡിപ്പോ നേടിയത്. 9, 10 തീയതികളിൽ 10നും 11 ലക്ഷത്തിനുമിടയ്‌ക്കായിരുന്നു കളക്ഷൻ. കഴിഞ്ഞവർഷം ശബരിമല തിരക്കുണ്ടായിട്ടും പതിനൊന്നരയ്ക്കടുത്തായിരുന്നു വരുമാനം. ഇത്തവണ അതും മറികടന്നു. സാധാരണ 52 സർവീസാണ് നടത്തേണ്ടത്. 52 സർവീസ് നടത്തി ഒമ്പതേമുക്കാൽ ലക്ഷമാണ് ദിവസേനയുള്ള ടാർ​ഗറ്റ്.

വിനോദയാത്രാ പാക്കേജുകൾക്കും നല്ല തിരക്ക്. വാ​ഗമൺ, മലക്കപ്പാറ, ആതിരപ്പള്ളി, കുമരകം എന്നിവിടങ്ങളിലേക്ക് പത്തനംതിട്ടയിൽ നിന്നുള്ള പാക്കേജ് ടൂർ സർവീസിനാണ് തിരക്ക് കൂടുതൽ. കുമരകം ടൂർ ഹൗസ്ബോട്ട് യാത്രയുൾപ്പെടെയാണ്. 1050 രൂപയാണ് നിരക്ക്. ആവശ്യത്തിന് യാത്രക്കാർ ബുക്ക് ചെയ്യുന്ന മുറയ്ക്ക് സർവീസ് നടത്തുകയാണ് ചെയ്യുന്നത്. ഗ്രൂപ്പുകൾക്ക് മുൻകൂട്ടി ബുക്കിങ് നടത്തി യാത്ര നടത്താം. കുമരകം യാത്രയ്ക്ക് മൂന്നുനേരം ഭക്ഷണം ഉൾപ്പെടെയാണ് നിരക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...