പരാതി മാത്രം പോര, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലിയും ചെയ്യണം : മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരാതി നല്‍കുന്നതോടൊപ്പം അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജീവനക്കാര്‍ അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരിക്കുന്നത് മൂലം വരുമാനത്തില്‍ കുറവുണ്ടാകുന്നതായി കെഎസ്ആര്‍ടിസി എംഡി കമ്മീഷനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

2018 സെപ്റ്റംബറിലെ ചില ദിവസങ്ങളില്‍ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി. തൃശൂര്‍ ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കില്‍ അടിയന്തരമായി ലഭ്യമാക്കാന്‍ എം.ഡി. നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നതെന്ന് എം.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...