തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം ശനിയാഴ്ച മുതല്‍. ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്ബളം നല്‍കിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്ബളം കിട്ടുക.സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട്. അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. നേരത്തേ സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്ബളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്ബളത്തിനായി പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അഭ്യര്‍ത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു.