കൊച്ചി:കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ‘കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ല’. ശമ്പള വിതരണത്തിന് ധനസഹായം നല്‍കണമെന്ന വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വീഡിയോ കാണാം.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ ഹൈക്കോടതി ചില കർശന നിർദേശങ്ങൾ നൽകിയിരുന്നു. സാധാരണ ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമനചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം 22നകം കൊടുത്തു തീർക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പൂർണമായും നടപ്പാക്കാൻ മാനേജ്മെന്റിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചത്.