കെ.എസ്‌.ആര്‍.ടി.സിയില്‍ 100 കോടിയുടെ അഴിമതി : അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.എസ്‌.ആര്‍.ടി.സിയില്‍ വന്‍ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരനായ ജുഡ് ജോസഫ് ആണ് കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ചെന്നും അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

പോലീസ് എടുത്ത മൊഴിയുടെ പകര്‍പ്പ് പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷനില്‍ 100 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു എംഡിയുടെ വെളിപ്പെടുത്തല്‍.

ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവം ഉള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

2012-15 കാലയളവില്‍ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...