മണ്ണീറയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് അനുവദിക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി – തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ മണ്ണീറയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മുന്‍പ് പ്രദേശത്തേക്ക് ഉണ്ടായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ് ഒരുവര്‍ഷം മുന്‍പ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയതാണ് ജനങ്ങളുടെ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നത്. രാവിലെ 6.40ന് പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസ് മല്ലശേരി -പൂങ്കാവ് – കോന്നി വഴിസഞ്ചരിച്ച് 7.35ന് മണ്ണീറയില്‍ എത്തിച്ചേരും. തുടര്‍ന്ന് 8.10ന് തിരികെ പത്തനംതിട്ടയിലേക്ക് തിരിക്കും. പിന്നീട് വൈകുന്നേരം 4.40ന് പത്തനംതിട്ടയില്‍ നിന്ന് തിരിക്കുന്ന ബസ് 5.4ന് മണ്ണീറയില്‍ എത്തിയതിന് ശേഷം ആറ് മണിക്ക് പത്തനംതിട്ടയിലേക്ക് തിരിക്കും. ഇത്തരത്തില്‍ രണ്ട് ഷെഡ്യൂളുകളായായിരുന്നു സര്‍വ്വീസ് ക്രമീകരിച്ചിരുന്നത്.

എന്നാല്‍ ബസ് കൃത്യത പാലിക്കാത്തതും കളക്ഷനില്‍ വന്ന കുറവുമെല്ലാം ബസ് റൂട്ട് നിര്‍ത്തലാക്കുന്നതിന് സാഹചര്യമൊരുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷത്തോളമായി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തലാക്കിയിട്ട്. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളും ഭൂരിഭാഗം വിദ്യാര്‍ത്ഥികളുമാണ് ബസ് നിര്‍ത്തലാക്കിയത് മൂലം ഏറെ ബുദ്ധിമുട്ടിലായത്. തണ്ണിത്തോട് മുണ്ടോംമൂഴിയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെങ്കില്‍ മാത്രമേ മണ്ണീറയിലെ പ്രധാനജംഗ്ഷനില്‍ എത്തിച്ചേരൂ. ഒട്ടോറിക്ഷയില്‍ ഇവിടെ വരെ എത്തിച്ചേരണമെങ്കില്‍ യാത്രാക്കൂലിയിനത്തില്‍ നല്ലൊരു തുക ചിലവാകും. ദിവസേനെ യാത്രാ ചിലവ് ഇനത്തില്‍ നല്ലൊരു തുക ചിലവാകുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്നരകിലോമീറ്ററിലേറെ കാല്‍നടയായി യാത്ര ചെയ്താണ് മണ്ണീറയിലെ പ്രധാന ജംഗ്ഷനില്‍ എത്തിച്ചേരുന്നത്.

ഇവിടെ നിന്നും തലമാനം,വടക്കേമണ്ണീറ ഉള്‍പ്പെടെയുള്ള കയറ്റമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കണമെങ്കില്‍ പിന്നെയും കിലോമീറ്ററുകള്‍ സഞ്ചരിക്കണം. മാത്രമല്ല മൂണ്ടോംമൂഴി മുതല്‍ മണ്ണീറ ഫോറസ്റ്റേഷന്‍ വരെയുള്ള ഭാഗം ഇരുവശവും വനമേഘലയായതിനാല്‍ ആറ് മണിക്ക് ശേഷം ഇതുവഴിയുള്ള യാത്രയും ബുദ്ധിമുട്ടാണ്. മുന്‍പ് പലതവണ പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ആളുകള്‍ ഇവിടെ കണ്ടിട്ടുള്ളതായും മുന്‍പ് കാറിന് നേരേ ഇവിടെ പുലിയുടെ ആക്രമണമുണ്ടായിട്ടുള്ളതായും പ്രദേശവാസികള്‍ പറഞ്ഞു. ബസ് നിര്‍ത്തലാക്കിയ സംഭവത്തില്‍ ജനങ്ങടെ പ്രതിഷേധവും ശക്തമാണെന്ന് ഗ്രാമപഞ്ചായത്തംഗം റ്റിജോ തോമസ് പറയുന്നു. മുന്‍‍‍പ് നിര്‍‍‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...