ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി ; മുംബൈയിൽ ചരിത്രമെഴുതി അജാസ് പട്ടേൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി അജാസ് പട്ടേൽ. ഇന്ത്യൻ വംശജന്‍റെ മിന്നും പ്രകടനത്തിന് മുന്നിൽ ഇന്ത്യ 325 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് പത്ത് റൺസ് എടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത വിൽ യങ്ങിന്‍റെ വിക്കറ്റ് മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്. നാലുവിക്കറ്റിന് 221 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. 150 റൺസെടുത്ത ഓപണർ മായങ്ക് അഗർവാളാണ് ടീമിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത്.

വാലറ്റക്കാരനായി എത്തിയ അക്സർ പട്ടേൽ (128 പന്തിൽ 52 റൺസ്) മികച്ച പിന്തുണ നൽകി. ശുഭ്മൻ ഗിൽ (44), ശ്രേയസ് അയ്യർ (18), വൃദ്ധിമൻ സഹ (27), ജയന്ത് ദേവ് (12), സിറാജ് (നാല്) എന്നിങ്ങനെയാണ് ഇന്ത്യൻ നിരയിൽ സ്കോർ കണ്ടെത്തിയ മറ്റു ബാറ്റ്സ്മാൻമാർ. ക്യാപ്റ്റൻ കോഹ്ലി ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ റണ്ണോന്നും എടുക്കാതെ അജാസ് പട്ടേലിന്‍റെ ബൗളിങ്ങിന് മുന്നിൽ കീഴടങ്ങി.

47.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് അജാസ് പത്ത് വിക്കറ്റ് വീഴ്ത്തിയത്. മുംബൈയിൽ ജനിച്ചു വളർന്ന അജാസ് യൂനുസ് പട്ടേൽ കുടുംബത്തോടൊപ്പം എട്ടാം വയസ്സിലാണ് ന്യൂസിലാൻഡിലേക്ക് കുടിയേറുന്നത്. 2018ൽ പാകിസ്താനെതിരെ യുഎഇയിൽ നടന്ന മത്സരത്തിലൂടെയാണ് താരം ന്യൂസിലാൻഡിന്‍റെ ജഴ്സിയണിയുന്നത്. 11 ടെസ്റ്റുകളിൽ നിന്നായി 39 വിക്കറ്റുകൾ ഇതുവരെ നേടി. ഏഴ് ട്വന്‍റി20കളിൽനിന്ന് ഏഴ് വിക്കറ്റുമുണ്ട്.

ഇന്ത്യൻ താരം അനിൽ കുംബ്ലക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേട്ടം കുറിക്കുന്ന താരമാണ് അജാസ്. 1956ൽ ആസ്ട്രേലിയക്കെതിരെ ജെ.സി. ലേക്കർ എന്ന ഇംഗ്ലീഷ് താരമാണ് ആദ്യമായി പത്ത് വിക്കറ്റ് നേടുന്നത്. ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്ന് താരങ്ങളും സ്പിന്നർമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 1999ൽ പാകിസ്താനെതിരായിരുന്നു കുംബ്ലയുടെ പത്ത് വിക്കറ്റ് നേട്ടം. 1985ൽ ആസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് നേടിയ ആർ.ജെ ഹഡ്ലിയുടെ പേരിലായിരുന്നു ഇതുവരെ ന്യൂസിലാൻഡിന്‍റെ മികച്ച ബൗളിങ് പ്രകടനം. അതാണിപ്പോൾ അജാസ് പട്ടേൽ മറികടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...