ഇടമണ്‍-ഇടമുറി-അത്തിക്കയം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണം ; എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : നവംബറില്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കാന്‍ ഇടമണ്‍-ഇടമുറി-അത്തിക്കയം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് നാറാണംമൂഴി മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡുണ്ടായിട്ടും ബസ് സര്‍വ്വീസ് ഒന്നുപോലുമില്ലാത്ത സ്ഥലമാണ് ഇടമുറി-അത്തിക്കയം ഭാഗം. ഇതില്‍ ഇടമുറി-ഇടമണ്‍ മേഖലയില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും കോവിഡു മൂലം എല്ലാ സര്‍വ്വീസും ആരംഭിച്ചിട്ടില്ല.

സ്കൂള്‍ തുറക്കുന്നതോടെ രണ്ടു ബസിനെ മാത്രം രാവിലെ ആശ്രയിക്കേണ്ടി വരും. ഇത് ബസില്‍ തിരക്കുണ്ടാക്കാനെ കഴിയു. ഇടമുറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും എത്തിച്ചേരാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ ഇടമുറി-അത്തിക്കയം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് എം.ശ്രീജിത്ത് മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് ബിനുമോന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.വി പ്രസന്നകുമാര്‍, അസി.സെക്രട്ടറി വി.ടി വര്‍ഗീസ്, പി.സി എബ്രഹാം, എം.ജി സതീഷ്, കെ.എസ് ഷാജി, വി.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സ്റ്റീഫന്‍ ജോസഫ് (പ്രസിഡന്‍റ്), അനീഷ് ജോസഫ് (വൈസ് പ്രസിഡന്‍റ്), എന്‍.പി ജിനുമോന്‍ (സെക്രട്ടറി), ജേക്കബ് തോമസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...