സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വ്വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. തൊട്ടടുത്തുള്ള രണ്ട് ജില്ലകള്‍ക്കിടിയിലാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണിന്‍റെ അഞ്ചാം ഘട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. ബസിലെ മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ കൊറോണ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് നടപടി റദ്ദാക്കിയിട്ടുണ്ട്. ബസ് യാത്രയില്‍ മാസ്ക് നിര്‍ബന്ധമാണ്. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സഞ്ചാരയോഗ്യമായ കെഎസ്ആര്‍ടിസി ബസ്സുകള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കണ്ടെയ്ന്‍മെന്ര്‍റ് സോണുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂവിന് സമാനമായ ക്രമീകരണം 30 വരെ തുടരും. അതോടൊപ്പം സ്വകാര്യവാഹനങ്ങളില്‍ കാറില്‍ ഡ്രൈവര്‍ക്കു പുറമേ മൂന്നു പേര്‍ക്കും ഓട്ടോയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും ഇന്ന് മുതല്‍ യാത്ര അനുവദിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...