തൃശൂര്‍ : ലീവ് നല്‍കാത്ത മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കാനോങ്ങി വനിതാ ജീവനക്കാരി. കൃത്യമായി ഒഴിഞ്ഞുമാറി ഉദ്യോഗസ്ഥന്‍. തുടര്‍ന്ന് വനിതാ ജീവനക്കാരി കമിഴ്‌ന്നു വീണു. തൃശൂരാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്റില്‍ ജനം കാണ്‍കെയായിരുന്നു ജീവനക്കാരുടെ ഈ മോശമായ പെരുമാറ്റം. കോര്‍പ്പറേഷന് അവമതിപ്പുണ്ടാക്കിയ സംഭവത്തില്‍ ഒടുവില്‍ ഇരുവര്‍ക്കുമെതിരെ നടപടി.
2021 മേയ് 7നായിരുന്നു സംഭവം. തൃശൂര്‍ യൂണിറ്റില്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്‌ടറായ കെ.എ നാരായണനുമായി വനിതാ കണ്ടക്ടര്‍ എം.വി ഷൈജ ലീവ് വിഷയത്തില്‍ തര്‍ക്കിച്ചു. ഒടുവില്‍ നാരായണന്റെ പുറത്ത് അടിക്കാന്‍ ഷൈജ ശ്രമിച്ചു. ഇന്‍സ്‌പെക്‌ടര്‍ ഒഴിഞ്ഞുമാറിയതോടെ ഷൈജ അവിടെ കമിഴ്‌ന്നു വീണു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് കോര്‍പറേഷന് അവമതിപ്പുണ്ടാക്കിയതിന് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്‌ടറായ കെ.എ നാരായണനെ കണ്ണൂരേക്കും ഷൈജയെ പൊന്നാനിയിലേക്കും സ്ഥലംമാറ്റിയതായി കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) ഉത്തരവിറക്കി.