പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍ 16ന് പൂര്‍ണമായും പുതിയ സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍ 16ന് പൂര്‍ണമായും പുതിയ സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. മഴ ശക്തമാകുന്നതിന് മുമ്പുതന്നെ യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് സ്റ്റേഷന്‍ പൂര്‍ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇവിടെ പരിമിതമായ സൗകര്യം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

സമുച്ചയത്തിലെ വഴികളില്‍ ടൈല്‍ ഇടുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി. മിനുക്കുപണി മാത്രമാണ് ബാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ അവയും തീര്‍ക്കും. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാകും പുതിയ സംവിധാനം. ഗതാഗതമന്ത്രിയുമായി സ്ഥലം എംഎല്‍എ കൂടിയായ ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്റ്റേഷന് മുന്നില്‍ യാത്രക്കാര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മേല്‍ക്കൂര സംവിധാനം താമസിയാതെ തയ്യാറാകും. എംഎല്‍എ ഫണ്ടില്‍ നിന്ന് ഇതിന് മൂന്നുകോടി വീണാ ജോര്‍ജ് അനുവദിച്ചിട്ടുണ്ട്.

16ന് പത്തനംതിട്ട സ്റ്റേഷനില്‍ നടക്കുന്ന യോ​ഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും ഗതാഗതമന്ത്രി ആന്റണി രാജുവും പങ്കെടുക്കും. പത്തനംതിട്ട ന​ഗരവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ആധുനിക രീതിയിലുള്ള ബസ് സ്റ്റേഷന്‍. നിര്‍മാണ സാമ​ഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടിയതിനാല്‍ പല ഘട്ടത്തിലും നിര്‍മാണം നീണ്ടുപോകാന്‍ ഇടയാക്കി. ശബരിമല തീര്‍ഥാടകരുടെയടക്കം പ്രധാന യാത്രാ കേന്ദ്രമായ പത്തനംതിട്ട സ്റ്റേഷന്‍ വിശ്രമമുറിയടക്കമുള്ള സൗകര്യത്തോടെയാകും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമാകുക. തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഒരു രാത്രി സ്റ്റേഷനില്‍ തന്നെ തങ്ങാന്‍ എസി ഡോര്‍മിറ്ററി സൗകര്യവും ഒരുക്കുന്നു. രണ്ടുമാസത്തിനകം ഇത് സജ്ജമാക്കും. നൂറു മുതല്‍ 150 രൂപ വരെ ദിവസവാടക ഈടാക്കുന്ന സൗകര്യമാണ് സജ്ജമാക്കുന്നത്.

കെട്ടിടത്തിലെ മുറികളുടെ ലേലം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പങ്കുകൊള്ളാന്‍ ആളുകള്‍ കുറവായതിനാല്‍ നടന്നില്ല. ലേല നടപടികള്‍ വീണ്ടും തുടരും. സ്റ്റേഷന്‍ സമുച്ചയത്തിലേക്ക് പൂര്‍ണമായും മാറുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ അടക്കം ആരംഭിക്കുന്നതിനും സാധിക്കും. കോവിഡ് കാലത്തിനുശേഷം പത്തനംതിട്ട സ്റ്റേഷനില്‍ നിന്നും നിരവധി സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെയിന്‍ സര്‍വീസുകളും തുടങ്ങിവരുന്നു. ആദ്യഘട്ടമായി ചെങ്ങന്നൂര്‍-കോഴഞ്ചേരി ചെയിന്‍ സര്‍വീസാണ് ആരംഭിച്ചത്. പത്തനാപുരം, മല്ലപ്പള്ളി ഭാഗത്തേക്കും ചെയിന്‍ സര്‍വീസ് താമസിയാതെ തുടങ്ങും. ജീവനക്കാരുടെ കുറവ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും നടപടിയുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...