കെഎസ്ആർടിസി ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് തുടങ്ങി ; നഷ്ടമുള്ള റൂട്ടുകള്‍ നിർത്താൻ ആലോചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡീസൽവില വർധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് കെഎസ്ആർടിസി തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സർവീസുകൾ കണ്ടെത്തി അവ നിർത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സർവീസുകൾ വരുമാനാടിസ്ഥാനത്തിൽമാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന. 4700 ബസുകളാണ് ഇപ്പോൾ ഓടിക്കുന്നത്. ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയപ്പോൾ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ 14 ലക്ഷം കിലോമീറ്റർ ഓടിക്കുമ്പോൾ കിട്ടുന്നുണ്ട്.

42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ 25,000 ആയി കുറഞ്ഞു. ശമ്പളയിനത്തിൽ മാറ്റിവയ്ക്കേണ്ട തുകയിലും കുറവുവന്നു. യാത്രക്കാർ ധാരാളമുള്ള, സമാന്തര സർവീസുകൾ ഉണ്ടായിരുന്നയിടങ്ങളിൽ കൂടുതൽ ബസുകൾ ഓടിക്കും. ദേശീയപാത നിർമാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളിൽ ബസുകൾ കൂട്ടമായി യാത്രക്കാരില്ലാതെ ഓടുകയാണ്. ഇത് ഒഴിവാക്കാൻ പ്രധാന ഡിപ്പോകളിൽ നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചറുകളടക്കമുള്ളവയുടെ സമയത്തിൽ ക്രമീകരണം വരുത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...