ടെക്നോപാർക്കിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ യാത്രാ സൗകര്യം പരിഗണിച്ച് ടെക്നോപാർക്കിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. ടെക്നോപാർക്കിൽ നിന്നും വാരാന്ത്യ സർവീസുകളും പ്രതിദിന സർവീസുകളുമാണ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം-ടെക്നോപാർക്ക്-കണ്ണൂർ,തിരുവനന്തപുരം-ടെക്നോപാർക്ക്-കുമളി എന്നീ റൂട്ടുകളിൽ കുറഞ്ഞ സ്റ്റോപ്പുകൾ ഉള്ള പ്രീമിയം സൂപ്പർ ഫാസ്റ്റും, വിഴിഞ്ഞം-തിരുവനന്തപുരം- ടെക്നോപാർക്ക്-പാലക്കാട് സൂപ്പർഫാസ്റ്റും, പാപ്പനംകോട്-തിരുവനന്തപുരം- ടെക്നോപാർക്ക്-തൊടുപുഴ എസി ലോ ഫ്ലോർ ബസുമാണ് വെള്ളിയാഴ്ച വാരാന്ത്യ സർവീസ് നടത്തുന്നത്.

പാപ്പനംകോട്-തിരുവനന്തപുരം- ടെക്നോപാർക്ക്-നെടുമ്പാശേരി റൂട്ടിൽ എസി ലോ ഫ്ലോർ പ്രതിദിന സർവീസും നടത്തും. വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് തിരുവനന്തപുരത്തുനിന്നു വൈകിട്ട് 5നു പുറപ്പെടും. ടെക്നോപാർക്ക്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ,പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, വണ്ടിപ്പെരിയാർ വഴി രാത്രി 11.45ന് കുമളി എത്തും.

മടക്കയാത്ര തിങ്കളാഴ്ച പുലർച്ചെ 2.30ന് കുമളിയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ 9ന് ടെക്നോപാർക്കിൽ എത്തും. പാപ്പനംകോട്-തൊടുപുഴ റൂട്ടിൽ വാരാന്ത്യ സർവീസായ ലോഫ്ലോർ എസി ബസ് വൈകിട്ട് 5.10നു പാപ്പനംകോട്നിന്നു പുറപ്പെടും കുളത്തൂർ, ഭവാനി, വെഞ്ഞാറമൂട് കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, പാലാ വഴിയാണു തൊടുപുഴ എത്തുക. കൊല്ലം, ആലപ്പുഴ വഴിയുള്ള കണ്ണൂർ- 5:50 നും കോട്ടയം വഴിയുള്ള പാലക്കാട് 6:00 മണിക്കും ടെക്നോപാർക്കിൽ നിന്ന് പുറപ്പെടും. പ്രതിദിന നെടുമ്പാശ്ശേരി സർവീസ് വൈകിട്ട് 5:30ന് പുറപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...