കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക് ; ജീവനക്കാര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ മിന്നൽ പണിമുടക്കിൽ ജീവനക്കാർക്കെതിരെ ഇന്ന് നടപടിയുണ്ടാകും. വിഷയം ആലോചിക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും തീരുമാനം.

ജനങ്ങളെ വലച്ച കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ പണിമുടക്കിൽ കടുത്ത നടപടികൾക്കാണ് ആലോചന. റോഡിന് കുറുകെ നിരത്തിയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച ബസുകളുടെയും ഓടിച്ചിരുന്ന ഡ്രൈവർമാരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കോർപ്പറേഷന്‍ എം.ഡിയോടും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വകുപ്പ് തല അച്ചടക്ക നടപടിയും ഉണ്ടാകും. പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രശ്നം വഷളാക്കാനിടയാക്കിയതെന്ന വികാരമാണ് ഗതാഗത വകുപ്പിന്. ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മേൽ നടപടികൾ.

പൊലീസിനെ  കുറ്റപ്പെടുത്താതെ ജീവനക്കാർക്കെതിരെ ഏകപക്ഷീയമായ നടപടിയിലേക്ക് പോകുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിതരാക്കും. കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യ സർവീസ് നിയമം ബാധകമാക്കണമെന്ന കളക്ടറുടെ ശുപാർശയിലും പ്രാഥമിക ചർച്ചകൾ ഉണ്ടാവുമെങ്കിലും അന്തിമ തീരുമാനത്തിന് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കേണ്ടി വരും. ട്രാൻസ്പോർട്ട് സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി എം.ഡി, ഗതാഗത കമ്മിഷണർ തുടങ്ങിയവരാണ് ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുക. രാവിലെ 10ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....