അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസിക്ക് വൻ നഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുൾപ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്. ആറു മാസത്തെ ശമ്പളവിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിൽ മാനേജ്‌മെന്റ്.വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒൻപതി ട്രേഡ് യൂണിയനുകൾ നടത്തിയ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു. പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകൾ തടഞ്ഞു. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ വാക്കുകൾ തൊഴിലാളികൾ തള്ളി.

പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്ആർടിസുടെ ദിവസവരുമാനത്തിൽ ഇടിവ് സംഭവിച്ചു. ജൂൺ ഒൻപതിന് ആകെ ലഭിച്ച വരുമാനം 1.83 കോടി. ശമ്പളവും ഡീസലും വായ്പാ തിരിച്ചടവും പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെ ചെലവ് 6.46 കോടി. നഷ്ടം 4.70 കോടി രൂപ.അതേസമയം കഴിഞ്ഞ വർഷം ജൂലൈ 10 ബുധനാഴ്ച കോർപ്പറേഷന് ലഭിച്ച വരുമാനം 7.25 കോടി രൂപ. ചെലവ് 7.63 കോടി. നഷ്ടം 38 ലക്ഷം രൂപ. എസ്ബിഐ ബാങ്കിൽ നിന്ന് 100 കോടി രൂപ ഓവർ ഡ്രാഫ്‌റ്റെടുത്താണ് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. ഒരു ദിവസം തിരിച്ചടവ് പലിശയിൽ ഉണ്ടാവുന്ന വ്യതിയാനം ശമ്പളവിതരണത്തെ താളം തെറ്റിക്കും. ഇപ്പോഴുണ്ടായ പ്രതിസന്ധി വരാൻ പോകുന്ന ആറ് മാസത്തെ ശമ്പളവിതരണം അവതാളത്തിലാക്കുമെന്നാണ് മാനേജ്‌മെന്റ് വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...