Friday, July 4, 2025 10:23 pm

ക്രെഡിറ്റ് ചെറിയ അപകടം പോലും വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് ; സ്വിഫ്റ്റ് ബസുകള്‍ക്ക് മികച്ച വരുമാനം ലഭിച്ചത് ചൂണ്ടിക്കാട്ടി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മികച്ച വരുമാനം നേടുന്നുവെന്ന് സാക്ഷ്യപ്പെടുത്തി ഗതാഗതമന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചര്‍ച്ചയാക്കിയ മാധ്യമങ്ങളാണ് സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്കെത്തിച്ചതെന്ന് ആന്റണി രാജു പറഞ്ഞു. സ്വിഫ്റ്റ് വരുമാനം ഉയര്‍ന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്കാണ്. വന്‍തുക നല്‍കി പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വാര്‍ത്തകളിലൂടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കിട്ടി. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.

ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതങ്ങളുടെ വിലയിരുത്തല്‍. ഉദ്ഘാടനം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്.

എട്ട് എ സി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ നൂറെണ്ണത്തിന്റെ രജിസ്‌ട്രേഷനും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 100 ബസുകളും നിരത്തുകളിലിറക്കും. കിഫ്ബിയുടെ സഹായത്തോടെ 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും ഉടന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഭാഗമാകും. അതിനിടെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളുടെ പ്രതിഷേധവും നടന്നുവരികയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...