തിരുവനന്തപുരം : കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി സംഘം കര്‍ണാടകയിലേക്ക്. ജീവനക്കാര്‍ എങ്ങനെ ജോലിചെയ്യുന്നുവെന്ന് കണ്ട് പഠിക്കുകയാണ് ലക്ഷ്യം. കര്‍ണാടത്തില്‍ നടപ്പാക്കിയ 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ഡ്യൂട്ടി സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി.യും പരിഗണിക്കുന്നത്. രണ്ടുരീതിയിലിലുള്ള സിംഗിള്‍ഡ്യൂട്ടികളാണ് കര്‍ണാടക നടപ്പാക്കുന്നത്.
രാവിലെ ആറുമുതല്‍ വെകീട്ട് ആറുവരെയാണ് ഒരു ഡ്യൂട്ടി. മറ്റൊന്ന് വൈകീട്ടുതുടങ്ങി രാത്രി 10-ന് അവസാനിക്കുകയും രാവിലെ പുനരാരംഭിച്ച് ഏഴിന് തീരുന്ന വിധത്തിലുള്ളതുമാണ്. തിരക്ക് കുറയുന്നസമയത്ത് ബസുകള്‍ കുറയ്ക്കുകയും തിരക്കുള്ളപ്പോള്‍ പരമാവധി ബസുകള്‍ നിരത്തില്‍ ഇറക്കുകയും ചെയ്യും. ദീര്‍ഘദൂര ബസുകളില്‍ ദിവസം ഒരു ഡ്യൂട്ടി കിട്ടുന്നവിധത്തിലാണ് ക്രമീകരിക്കുക. അല്ലെങ്കില്‍ എട്ടുമണിക്കൂര്‍ കഴിയുമ്പോള്‍ ജീവനക്കാരെ മാറ്റും.