Wednesday, July 2, 2025 10:22 pm

തിരുവല്ല – ബംഗളൂരു ബസ്​ സർവീസ് നിലച്ചിട്ട് എട്ടുമാസം ; അധികൃതരുടെ അവഗണന തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു സർവ്വീസ് നിലച്ചിട്ട് എട്ടുമാസം പിന്നിടുന്നു. മറ്റ് സർവിസുകൾ പുനരാരംഭിച്ചിട്ടും തിരുവല്ലയിലെ ഏക അന്തർസംസ്ഥാന സർവ്വീസിനെ അവഗണിക്കുകയാണ്​ അധികൃതർ.

തിരുവല്ലയിൽ നിന്നുള്ള ബംഗളൂരു സർവിസ് കോവിഡിനെ തുടർന്ന് മാർച്ചിലാണ് നിർത്തി​വെച്ചത്. ദിവസവും ഉച്ചക്ക്​ രണ്ടിന് തിരുവല്ലയിൽനിന്ന്​ പുറപ്പെട്ട് പിറ്റേന്ന് രാവിലെ ബംഗളൂരുവിൽ എത്തിച്ചേരുന്ന സർവിസ് യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. സെമിസ്ലീപ്പർ ഡീലക്സ് ബസാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും ബംഗളൂരുവിൽനിന്നും രണ്ട്​ ബസ്​ അങ്ങോട്ടും ഇങ്ങോട്ടും സർവിസ് നടത്തിയിരുന്നു. ദിവസവും മുക്കാൽ ലക്ഷത്തോളം രൂപയുടെ വരുമാനവും ലഭിച്ചിരുന്നു. സർവീസ് നിലച്ചതോടെ ബസുകൾ തിരുവനന്തപുരത്തക്ക്​ കൊണ്ടുപോയി. യാത്രക്കുള്ള നിയന്ത്രണം നീക്കിയതോടെ അടുത്തകാലത്തായി ബംഗളൂരുവിലേക്കുള്ള യാത്രക്കാർ ബസ് അന്വേഷിച്ച് എത്താറുണ്ട്.

ആവശ്യക്കാർ വർധിച്ചിട്ടും സർവിസ് പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മറ്റു സ്വകാര്യ സർവിസുകളെ അപേക്ഷിച്ച് യാത്രക്കൂലിയിലെ കുറവും സുരക്ഷിതത്വവും കാരണം സർവിസിനെ യാത്രക്കാർ ഇഷ്​ടപ്പെട്ടിരുന്നു. സ്വകാര്യ ബസുകൾ ബംഗളൂരു സർവിസ് തുടങ്ങിയിട്ടും കെ.എസ്.ആർ.ടി.സി പുനരാരംഭിക്കാത്തത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്നും യാത്രക്കാര്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി...

ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

കൗമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ് ; അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിര

0
വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ. മീശ മുളയ്ക്കാത്ത കൗമാരക്കാരുടെ തകർപ്പൻ പ്രകടനത്തിലൂടെ...

അത്തിക്കയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

0
അത്തിക്കയം: അത്തിക്കയം ടൗണ്ണില്‍ പാലത്തിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക്...