സൈക്കോ കില്ലറെന്ന് മധ്യപ്രദേശ് പോലീസ് വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: സൈക്കോ കില്ലറെന്ന് മധ്യപ്രദേശ് പോലീസ് വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വയോധികര്‍ താമസിക്കുന്ന വീട്ടില്‍ കയറി മോഷണം നടത്തുകയും വയോധികരെ കൊലപ്പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു.

മധ്യപ്രദേശിലെ രത്ലാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈക്കോ കില്ലറെ വെടിവെച്ച്‌ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഏറ്റമുട്ടലിനിടെ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവാല്‍ വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളില്‍ പ്രതിയാണ്. വയോധികര്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി അവരെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തുന്നതാണ് രീതി.

നവംബര്‍ 25-ന് രത്ലാമില്‍ ദമ്പതിമാരെയും മകളെയും ഇയാളും സംഘവും വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ വ്യാപകമായി പടക്കം പൊട്ടിച്ചതിനാല്‍ തൊട്ടടുത്ത് താമസിച്ചവര്‍പോലും വെടിയൊച്ച കേട്ടിരുന്നില്ല. ഈ കേസില്‍ ദിലീപിന്റെ കൂട്ടാളികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. ജൂണില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ദിലീപിനായി തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു മൂന്നംഗ കുടുംബത്തെയും കൊലപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...