റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് മിന്നല്‍ സമരം നടത്തിയ 90 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ന​ഗരത്തില്‍ റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് മിന്നല്‍സമരം നടത്തിയ 90 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇത് സംബന്ധിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. തെളിവുസഹിതം പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ നടപടിയുണ്ടാകാനാണ് സാധ്യത. ഡിപ്പോ മേധാവിയെ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബസുകള്‍ റോഡില്‍ ഉപേക്ഷിച്ച്‌ ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് നടപടി.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം സമരത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഭാഗമായി പൊതുവാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. മാര്‍ച്ച്‌ നാലിനാണ് സിറ്റി ഡിപ്പോ മേധാവിയെ പോലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സമരം ചെയ്തത്. ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതുകാരണം കിഴക്കേക്കോട്ടയിലും തമ്പാനൂരും നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിനിടെ ബസ് കിട്ടാതെ കിഴക്കേക്കോട്ട സ്റ്റാന്‍ഡില്‍ കുടുങ്ങിയ യാത്രക്കാരന്‍ സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിക്കുകയുംചെയ്തു. പോലീസ് റിപ്പോര്‍ട്ടുപ്രകാരമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഡ്രൈവര്‍മാരില്‍നിന്ന്‌ വിശദീകരണം വാങ്ങിയശേഷം നടപടി സ്വീകരിക്കും.

സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സമരം തടയുന്നതില്‍ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമരം തടയുന്നതില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച്‌ ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ടുനല്‍കാനും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ച സുരേന്ദ്രന്റെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാമെന്നും കമ്മിഷന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...