അടിമുടി മാറി കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ; ഗുണങ്ങളേറെ, അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി 12.08.2022 ൽ കെഎസ്ആർടിസി തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു.

ആ കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അ‍ഞ്ച് മാസക്കാലം കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ് 2023 സെപ്റ്റംബർ 5 മുതൽ കെ എസ് ആർ ടി. സിയുടെയും കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും എല്ലാ സർവീസുകളേയും ഉൾപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം ആരംഭിക്കുന്നത്.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകളുടെ വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് വരുന്നത്. അത് പോലെ തന്നെ റിസർവേഷനിലൂടെ വരുന്ന വരുമാനവും കെ എസ് ആർ ടി സി -യുടെ അക്കൗണ്ടിൽ മാത്രമാണ് ലഭിക്കുക. കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിൽ ഇല്ല. ഇത് നേരത്തെ തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിരുന്നു. വരുമാനം മറ്റു കമ്പനികളിലേക്ക് പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും, യാത്രക്കാർക്കിടയിലും തെറ്റിദ്ധാരണ മാത്രമേ ഉണ്ടാകൂവെന്നും അത്തരം വാർത്തകൾ ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻവാങ്ങണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു. പുതിയ വെബ്സൈറ്റ്: www.onlineksrtcswift.com, മൊബൈൽ ആപ്ലിക്കേഷൻ (Play സ്റ്റോറിലും App സ്റ്റോറിലും ലഭ്യമാണ്) Ente KSRTC Neo OPRS .

പുതിയ സംവിധാനത്തിലെ നൂതന സവിശേഷതകൾ
ബസ് സർവീസ് ആരംഭിച്ചാൽ പോലും പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ലഭ്യമായ സീറ്റുകളിൽ ബുക്കിങ് അനുവദനീയമാകുന്നു. ഇത് കാരണം യാത്രക്കാർ ബസുകൾ സേർച്ച് ചെയ്യുമ്പോൾ കൂടുതൽ ബസുകൾ ലഭ്യമാകുന്നു. (Live Ticketing) – പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് ടിക്കറ്റിങ് നൽകാനാകും വിധം ഏതാനും സർവീസുകളിൽ നടപ്പിലാക്കി വരുന്നു. എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്സാപ്പ് മുഖേനയും ബുക്കിങ് സംബന്ധമായ എല്ലാ സന്ദേശങ്ങളും ലഭ്യമാകുന്നതാണ്. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയുവാനും സാധിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...