സമരം നേരിടാന്‍ കെഎസ്ആര്‍ടിസി : കാലാവധി കഴിഞ്ഞ പിഎസ് സി റാങ്ക് ലിസ്റ്റിലെ ഡ്രൈവര്‍മാരെ നിയോഗിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി ബദൽ മാർ​ഗമെന്ന നിലയിൽ പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഇതിനായി താൽപര്യമുള്ള കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം തൊട്ടടുത്തുള്ള കെഎസ്ആർടിസി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സിഎംഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് 715 രൂപ എന്ന നിലയിൽ ദിവസ വേതന വ്യവസ്ഥയിലും നിലവിൽ പ്രഖ്യാപിച്ച സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന പൊതു താത്പര്യാർത്ഥവുമാണ് ബദൽ മാർ​ഗമെന്ന നിലയിൽ ഇത്തരക്കാരെ നിയോ​ഗിക്കുന്നത്.

വരും ദിവസങ്ങളിൽ പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവീസ് നടത്തുവാൻ കെഎസ്ആർടിസി ഇത്തരത്തിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നത്. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരേയും ബസുകളേയും ക്രമീകരിച്ചിട്ടുണ്ട്.

സുരക്ഷക്കും സുഗമമായ നടത്തിപ്പിനുമായി പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ എന്നിവരുടെ സഹായവും ഉറപ്പാക്കായിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ്.യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ലെന്നും ആന്‍റണി രാജു വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...