പന്നൂൻ വധഗൂഢാലോചനയ്ക്കു പിന്നിൽ ഇന്ത്യൻ ‘റോ’ ഉദ്യോഗസ്ഥൻ ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: യു.എസിലെ ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ റോയിലെ (റിസർച്ച് ആൻഡ്‌ അനാലിസിസ് വിങ്) വിക്രം യാദവാണെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ പത്രം. റോയുടെ അന്നത്തെ തലവൻ സുമന്ത് ഗോയലിന്റെ അനുമതി ഇതിനുണ്ടായിരുന്നെന്നും പത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് പന്നൂൻ. യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ.യും എഫ്.ബി.ഐ.യും മറ്റ് ഏജൻസികളും നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരുമായി വധഗൂഢാലോചനയ്ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സി.ഐ.എ.യുടെ വിലയിരുത്തൽ. എന്നാൽ, ഇതിന് കൃത്യമായ തെളിവു ലഭിച്ചിട്ടില്ലെന്ന് സി.ഐ.എ. ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂഡൽഹി, വാഷിങ്ടൺ, ഒട്ടാവ, ലണ്ടൻ, പ്രാഗ്, ബെർലിൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിദഗ്‌ധരുമുൾപ്പെടെയുള്ളവരുടെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...