സർവീസുകളിലെ വരുമാന ചോർച്ച തടയാൻ കെഎസ്ആർടിസി ; ടിക്കറ്റ് പരിശോധന ശക്തമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർവീസുകളിലെ വരുമാന ചോർച്ച തടയുന്നതിനായി പരിശോധന ശക്തമാകാൻ കെഎസ്ആർടിസി. ഇതിനായി ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്ന് സി.എം.ഡിയുടെ നിർദ്ദേശം നൽകി .ഉയർന്ന ഉദ്യോഗസ്ഥർ ഒരു മാസം 20 ബസിലെങ്കിലും പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർ, ടിക്കറ്റ് ഇല്ലാത്ത ലഗ്ഗേജ്, യാത്രക്കാരനൊപ്പമല്ലാത്ത ലഗേജ് എന്നിവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ നടപടിയുണ്ടാകും. എന്നാൽ തുക ഈടാക്കി ടിക്കറ്റ് നൽകാത്ത കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർ, സ്ഥിരം ജീവനക്കാർ ഉൾപ്പെടെയുള്ള കേസ്സുകളിൽ സർക്കുലർ പ്രകാരം നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കോർപ്പറേഷന് നഷ്ടം വരുത്തിയ തുകയുടെ 10 മടങ്ങ് തുക ഈടാക്കുമെന്നും മെമ്മോറാണ്ടത്തിൽ അറിയിച്ചു. ഈ ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥന് ഈടാക്കുന്ന പിഴത്തുകയുടെ 25% നൽകുമെന്നും പാരിതോഷകമായി നൽകും.ടിക്കറ്റ് നൽകുന്നതിൽ രണ്ട് തവണ വീഴ്ച വരുത്തിയാൽ പിരിച്ചുവിടൽ നടപടിക്കൊപ്പം ക്രിമിനൽ കുറ്റവും ചുമത്തും.കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലും പരിശോധന ശക്തമാക്കണം എന്ന നിർദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...