ജിം​ഗിൾ ബെൽസ് മുഴക്കി കെഎസ്ആർടിസി : ഇനി കുറഞ്ഞ ചെലവിൽ ക്രിസ്മസ്-പുതുവത്സര യാത്രകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ്-പുതുവത്സര ഓഫറുമായി കെഎസ്ആർടിസി. ജിം​ഗിൾ ബെൽസ് എന്ന പേരിൽ കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ഒറ്റയ്‌ക്കും കുടുംബത്തോടെ ഒപ്പവും കുറഞ്ഞ ചെലവിൽ അവധിദിനങ്ങൾ ആഘോഷമായി യാത്ര ചെയ്യാം. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ​ഗവി, പരുന്തുംപാറ, വാ​ഗമൺ, വയനാട്, മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ.

യാത്രികർക്കായി പ്രത്യേകം മത്സരങ്ങളും വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 24, 31 ദിവസങ്ങളിൽ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് പ്രത്യേക പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്. ഇതിനു പുറമേ അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾക്ക് 9846067232 എന്ന നമ്പറിൽ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് യാത്രയിൽ മാറ്റമുണ്ടാവാം.

കെഎസ്ആർടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകൾ നോക്കാം

ഗവി, പരുന്തുംപാറ ഏകദിന യാത്ര
ഡിസംബർ 24, 31. ബുക്കിങിന് 9539801011.

വാഗമൺ രണ്ട് ദിവസത്തെ യാത്ര
ഡിസംബർ 27, 28. ബുക്കിങിന് 9946263153.

വയനാട് പുതുവത്സര യാത്ര
ഡിസംബർ 30, 31, ജനുവരി ഒന്ന്, രണ്ട്. ബുക്കിങിന് 9074639043.

ക്രിസ്മസ് പ്രത്യേക സമ്പൂർണ മൂന്നാർ യാത്ര
ഡിസംബർ 23, 24, 25. ബുക്കിങിന് 9539801011.

കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
ഡിസംബർ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.

തിരുവൈരാണിക്കുളം തീർഥാടനം
ഡിസംബർ 27, 30, ജനുവരി രണ്ട്. ബുക്കിങിന് 9497849282.

വണ്ടർലാ സ്‌പെഷൽ
ഡിസംബർ 28. ബുക്കിങിന് 9539801011.

അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ
ഡിസംബർ 30, 31. ബുക്കിങിന് 9539801011.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....

മാസപ്പടി കേസ് ; ശശിധരൻ കർത്തയുടെ മകളും ചോദ്യമുനയിൽ , ഷിബി എസ് കർത്തയെ...

0
കൊച്ചി : മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്...