കടുത്ത സാമ്പത്തിക പ്രതിസന്ധി : ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇതുവരെ ലഭിച്ചില്ല. ആകെ പത്തു കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പക്കലുള്ളത്. ശമ്പളം നൽകാൻ ഇതിന്റെ പത്തിരട്ടി തുക ആവശ്യമാണ്. വായ്പയെടുത്ത് ജീവനക്കാർക്ക് ശമ്പളം നൽകാനാണ് ഇപ്പോഴത്തെ ആലോചന. ഇതിനായി 50 കോടി രൂപ കടം എടുക്കാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ മാസം സർക്കാർ നൽകിയ ഗ്രാൻഡ് തുകയിൽ അവശേഷിക്കുന്നതാണ് ഇപ്പോൾ മാനേജ്മെന്റിന്റെ പക്കലുള്ള 10 കോടി രൂപ. പ്രതിസന്ധി മറികടക്കാൻ 50 കോടി രൂപ നൽകണമെന്ന് കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസം ഡീസൽ വില കൊടുക്കാതെ പിടിച്ചു വെച്ചാൽ ശമ്പളത്തിന് ഉള്ള പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില കുത്തനെ ഉയർത്തിയത് കോർപ്പറേഷൻ ഭീമമായ വർധനവാണ് ചെലവിൽ ഉണ്ടാക്കിയത്. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇപ്പോൾ കെഎസ്ആർടിസി നൽകുന്നത്. സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോർപറേഷന് ഉണ്ടാവുന്നത്.

ഒരു മാസം ഇതേ നിരക്കിൽ എണ്ണ വാങ്ങേണ്ടി വന്നാൽ 11.10 കോടി രൂപ കെഎസ്ആർടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബൾക് പർചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാൻസ്പോർട് കോർപറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തിൽ 50000 ൽ കൂടുതൽ ഡീസൽ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...