തിരുവനന്തപുരം: പ്രതിമാസ കലക്‌ഷനിൽ ഒരുവർഷത്തിനിടെ 20 കോടിയുടെ വർധനവുമായി കെഎസ്‌ആർടിസി. 2024 ന്‍റെ തുടക്കത്തിൽ ശരാശരി 215 കോടി രൂപയായിരുന്ന കലക്‌ഷൻ 235 കോടിയായാണ് ഉയർന്നത്. ടിക്കറ്റിതര വരുമാനം പത്തുകോടിയിൽ നിന്ന് 40 കോടിയായും ഉയർന്നു. അറ്റകുറ്റപ്പണികളും സർവീസുകളും കാര്യക്ഷമമാക്കിയതും പല റൂട്ടുകളും പരിഷ്‌കരിച്ചതുമാണ് കെഎസ്ആർടിസിയിലെ വരുമാന വർദ്ധനവിന് കാരണമായത്. 2024 ന്‍റെ തുടക്കത്തിലെ ശരാശരി പ്രതിമാസ കലക്ഷനായ 215 കോടി രൂപ ഒരു വർഷത്തിനിപ്പുറം 235 കോടിയായാണ് ഉയർന്നത്.
കലക്‌ഷൻ ഏറ്റവും കുറഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും 2.6 കോടിക്ക് താഴേക്ക് പോയില്ല. ഡിസംബർ, ജനുവരിയിലെ കലക്‌ഷൻ 4.5 കോടിയായിരുന്നു. ഏപ്രിലിൽ അത് അഞ്ചുകോടിയായി ഉയർത്തുകയാണ് ലക്ഷ്യം. കുട്ടിബസ്, സൂപ്പർഫാസ്‌റ്റ്, ഫാസ്‌റ്റ് പാസഞ്ചർ ക്ലാസുകളിലായി നൂറോളം ബസുകൾ ഉടൻ വാങ്ങാനാണ് തീരുമാനം. ഇതുകൂടി എത്തുന്നതോടെ കലക്‌ഷനിൽ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റിതര വരുമാനത്തിലും നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. പത്തുകോടിയിൽ നിന്ന് 40 കോടിയായാണ് വരുമാനം ഉയർന്നത്.