ഒരുവർഷത്തിനിടെ പ്രതിമാസ കളക്ഷനിൽ കോടികളുടെ വർധനവുമായി കെഎസ്‌ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിമാസ കലക്‌ഷനിൽ ഒരുവർഷത്തിനിടെ 20 കോടിയുടെ വർധനവുമായി കെഎസ്‌ആർടിസി. 2024 ന്‍റെ തുടക്കത്തിൽ ശരാശരി 215 കോടി രൂപയായിരുന്ന കലക്‌ഷൻ 235 കോടിയായാണ്‌ ഉയർന്നത്‌. ടിക്കറ്റിതര വരുമാനം പത്തുകോടിയിൽ നിന്ന്‌ 40 കോടിയായും ഉയർന്നു. അറ്റകുറ്റപ്പണികളും സർവീസുകളും കാര്യക്ഷമമാക്കിയതും പല റൂട്ടുകളും പരിഷ്‌കരിച്ചതുമാണ് കെഎസ്ആർടിസിയിലെ വരുമാന വർദ്ധനവിന് കാരണമായത്. 2024 ന്‍റെ തുടക്കത്തിലെ ശരാശരി പ്രതിമാസ കലക്ഷനായ 215 കോടി രൂപ ഒരു വർഷത്തിനിപ്പുറം 235 കോടിയായാണ്‌ ഉയർന്നത്‌.

കലക്‌ഷൻ ഏറ്റവും കുറഞ്ഞ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലും 2.6 കോടിക്ക്‌ താഴേക്ക്‌ പോയില്ല. ഡിസംബർ, ജനുവരിയിലെ കലക്‌ഷൻ 4.5 കോടിയായിരുന്നു. ഏപ്രിലിൽ അത്‌ അഞ്ചുകോടിയായി ഉയർത്തുകയാണ്‌ ലക്ഷ്യം. കുട്ടിബസ്‌, സൂപ്പർഫാസ്‌റ്റ്‌, ഫാസ്‌റ്റ്‌ പാസഞ്ചർ ക്ലാസുകളിലായി നൂറോളം ബസുകൾ ഉടൻ വാങ്ങാനാണ് തീരുമാനം. ഇതുകൂടി എത്തുന്നതോടെ കലക്‌ഷനിൽ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റിതര വരുമാനത്തിലും നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. പത്തുകോടിയിൽ നിന്ന്‌ 40 കോടിയായാണ് വരുമാനം ഉയർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...