ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസുമായി കെഎസ്‌ആർടിസി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകൾ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരി​ഗണിച്ചാണ് കെഎസ്ആർടിസി അധിക സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എസി ലോഫ്ളോർ ബസുകളാണ് ഓടിക്കുക. തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്ന്‌ കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് പാസഞ്ചറുകൾ സർവീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടർമാരുടെ സൗകര്യാർഥം വെഞ്ഞാറമൂട്, പേരൂർക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓർഡിനറി ബസുകളുമുണ്ടാകും. യാത്രക്കാരുടെ തിരക്ക് അധികമായാൽ ആവശ്യാനുസരണം ബസ് സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്‌ആർടിസി അറിയിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സർവീസ് സമയം ക്രമീകരിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...