തിരുവല്ല : കർക്കടക മാസത്തിൽ നാലമ്പല ദർശനത്തിനായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടനയാത്ര. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ ഡിപ്പോകളിൽ നിന്ന് നാലമ്പല ദർശനം നടത്താൻ 16മുതൽ ഓഗസ്റ്റ് 16വരെ പ്രത്യേക ട്രിപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ശ്രീരാമ – ലക്ഷ്മണ – ഭരത – ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവീകാചാരമാണ് നാലമ്പല ദർശനം. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദർശനം എന്നാണ് വിശ്വാസം. കേരളത്തിലെ പ്രശസ്തമായ നാലമ്പല ക്ഷേത്രങ്ങളിലേക്കും പാലാ രാമപുരത്തുള്ള രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളിൽ യാഥാക്രമം ശ്രീരാമൻ, ലക്ഷമണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നീ പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിലേക്കും ദർശനം നടത്താൻ പ്രത്യേകം ട്രിപ്പുകൾ ഉണ്ടാകും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം ഉണ്ടാകും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























