പത്തനംതിട്ട : റാന്നിയില്‍ നിന്ന് കോട്ടയത്തേക്ക് പുതിയ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട ജില്ലയുടെ കിഴക്ക് – വടക്ക് മേഖലകളിലൂടെ കടന്നുപോകുന്ന സർവീസ് ഗ്രാമവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് വിലയിരുത്തുന്നു. റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന ബസ് സർവീസ് രാവിലെ 5.30 പൂവൻമല, പ്ലാങ്കമൺ, തിയാടിക്കൽ, തടിയൂർ, വെണ്ണിക്കുളം, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം വഴി കോട്ടയം തിരികെ കറുകച്ചാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, ചാലാപ്പള്ളി, കണ്ടംപേരൂർ, കരിയം പ്ലാവ്, ഏഴോലി, ചിറക്കൽപ്പടി വഴി റാന്നിയിൽ 10.30 ന് എത്തിച്ചേരും. തിരികെ 11.15 ന് ഇതേ റൂട്ടിലൂടെ കോട്ടയത്ത് എത്തി ഇതേ റൂട്ടിലൂടെ 4.30ന് റാന്നിയിൽ എത്തിച്ചേരും. വീണ്ടും 5.20 ന് ഇതേ റൂട്ടിലൂടെ മല്ലപ്പള്ളിയിലെത്തി അവിടെനിന്ന് കല്ലുപ്പാറ തോട്ടഭാഗം വഴി തിരുവല്ല, തിരികെ രാത്രി 7.30 ന് തോട്ടഭാഗം ഇരവിപേരൂർ വെണ്ണിക്കുളം തടിയൂർ തിയാടിക്കൽ പൂവൻമല വഴി 8.30 ന് റാന്നിയിൽ എത്തി സർവീസ് അവസാനിപ്പിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























