കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക് ; ജൂണ്‍ ആറിന് ഉദ്ഘാടനം ചെയ്തേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക്.അടുത്ത മാസം 6ന് ഉദ്ഘാടനം ചെയ്തേക്കും.ഘട്ടം ഘട്ടമായി 22 ഇടത്ത് സ്കൂളുകള്‍ തുടങ്ങാനാണ് തീരുമാനം. ഡ്രൈവിങ് സ്കൂള്‍ പ്രതിഷേധം ഇരമ്പിയ സമയത്താണ് കെ.എസ്.ആര്‍.ടി.സിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിങ് സ്കൂള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചത്. അല്‍പമൊന്ന് വൈകിയെങ്കിലും ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. ജൂണ്‍ ആറിന് തിരുവനന്തപുരത്തെ സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയില്‍ ആദ്യ സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഇപ്പോള്‍ വഹിക്കേണ്ടിവരുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കാനാകുമെന്നതാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂളുകളുടെ പ്രത്യേകത. 22 ഇടത്താണ് സ്കൂളുകള്‍ തുടങ്ങുന്നത്. എച്ച് എടുക്കാനുള്ള സ്ഥലം ആദ്യം ഒരുക്കും. പിന്നാലെ ഡ്രൈവിങ് സിമുലേറ്റര്‍ അടക്കം നൂതന സാങ്കേതിക വിദ്യകളെല്ലാം സ്ഥാപിക്കും. മലപ്പുറം എടപ്പാളിലാണ് ആദ്യ സ്കൂള്‍ തുടങ്ങാന്‍ ഉദ്ദേശിച്ചതെങ്കിലും ആനയറയില്‍ സ്ഥലമൊരുക്കാന്‍ കഴിഞ്ഞതിനാല്‍ ഉദ്ഘാടനം ഇങ്ങോട്ട് മാറ്റിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോദ്ധ്യ ഫണ്ട് തട്ടിപ്പ് കേസ് : ഹർജി തള്ളി ഹൈക്കോടതി ; ഉടൻ വാദം...

0
ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന്...

നടപ്പാത അടച്ച് ട്രാൻസ്ഫോർമറിൻറെ ഫെൻസിങ് ; റാന്നി വലിയപറമ്പുപടിയിൽ കാൽനടയാത്രക്കാർ ദുരിതത്തിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപറമ്പുപടിയിൽ...

പാറയുൽപ്പനങ്ങളുടെ വിലവർദ്ധനവ് , ജില്ലാ കളക്ടറുടെഉറപ്പിന് പുല്ലുവില

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായ വില...

കോച്ചിംഗ് സെന്ററിലെ അഗ്നിബാധയിൽ 14 മരണം ; ഉത്തർപ്രദേശിനെ നടുക്കിയ ദുരന്തത്തിൽ അടിയന്തര അന്വേഷണം

0
ലഖ്‌നൗ: ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക്...