പത്തനംതിട്ട : കെഎസ്ആര്‍ടിസിയുടെ ഗവി ഉല്ലാസയാത്ര ബസ് വഴിയില്‍ കുടുങ്ങി. ഇതാദ്യമായല്ല യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് ബസ് വഴിയില്‍ കുടുങ്ങുന്നത്. തിങ്കളാഴ്ച്ച രാവിലെ മൂഴിയാര്‍ ഡാമിന് സമീപമാണ് ബസ് തകരാറിലായത്. എന്‍ജിന്‍ തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും 36 യാത്രക്കാരുമായി എത്തിയ ബസാണ് കാനനപാതയില്‍ അകപ്പെട്ടത്.
രാവിലെ വഴിയില്‍ കുരുങ്ങിയ സഞ്ചാരികളെ ഉച്ചയോടെയാണ് മറ്റൊരു ബസ് എത്തി കൊണ്ടുപോയത്. ഗവി ഉല്ലാസ യാത്ര ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും ദിവസവും ലാഭകരമായി സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യാത്രയ്ക്കിടയ്ക്ക് ബസ് വഴിയില്‍ കുടുങ്ങുന്നത് ആശങ്കയ്ക്കും ഇടയാകുന്നുണ്ട്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നത്. അതേ സമയം ബസുകള്‍ തകരാറുകള്‍ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയാണ് യാത്രയ്ക്കായി തിരിക്കുന്നതെന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































