പത്തനംതിട്ട : കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന് മുമ്പിൽ സത്യഗ്രഹം നടത്തി. സമരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്‌കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക ഇളവ് നൽകുക, ക്ഷാമാശ്വാസം അനുവദിക്കുക, പിഎഫ്, ആർഡിഎ നിയമം റദ്ദ് ചെയ്യുക, സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സെക്രട്ടറി സി.പി ഹരിദാസ്, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.ശ്രീധരൻപിള്ള, വനിതാവേദി കൺവീനർ എം.സുലൈഖാബീവി, ഇ.ടി.വർഗീസ്, എ.ഐ വർഗീസ്, കെ.എസ് സോമനാഥപിള്ള, ടി.കെ.ജി.നായര്‍, കെ.പി ഭാസ്‌കരൻപിള്ള, വി.ശാന്ത ശിവൻ, കെ.ആർ ഗോപിനാഥൻ, പി.ആർ.സംബശിവൻ, കോടിയാട്ട് രാമചന്ദ്രൻ നായർ, പി.ജി ലോറൻസ്, കെ.എൻ.ചന്ദ്രശേഖരൻ, എൻ.പി.അന്നമ്മ തുടങ്ങിയവർ സംസാരിച്ചു.