എസ്എസ്എൽസി , ഹയർ സെക്കന്‍ററി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഹയർ സെക്കന്‍ററി, എസ്എസ്എൽസി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം. പരീക്ഷകൾ മാറ്റിവെക്കണമെന്ന കെഎസ്ടിഎയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഏപ്രിൽ – മെയ് മാസങ്ങളിലെ കൊടുംചൂടിലേക്ക് പരീക്ഷകൾ മാറ്റി വെക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

മാര്‍ച്ച് 17ന് ആരംഭിക്കാന്‍ തീരുമാനിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാനാണ് നീക്കം നടത്തുന്നത്. കോവിഡ് വ്യാപനത്തിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പേരിലാണ് മാറ്റം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കാനുള്ള സാഹചര്യവും ഏപ്രിൽ, മെയ് മാസങ്ങളിലെ കനത്ത ചൂടും ചൂണ്ടിക്കാട്ടി പരീക്ഷകൾ മാറ്റുന്നതിനെ വിമർശിക്കുകയാണ് അധ്യാപകർ.

എഴുത്ത് പരീക്ഷ കഴിഞ്ഞ ശേഷം പ്രായോഗിക പരീക്ഷകൾ കൂടി നടത്തേണ്ടതുണ്ട്. നിശ്ചയിച്ച ദിവസം പരീക്ഷകൾ നടന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാവുമെന്ന് വിദ്യാർഥികളും ആശങ്കപ്പെടുന്നു. അടുത്ത വർഷത്തെ പ്രവേശന നടപടികളെയും അത് ബാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...