പത്തനംതിട്ട : കെഎസ്ടിഎ പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല അധ്യാപക കായികമേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. കെഎസ്ടിഎ ജില്ലാ പ്രസിഡണ്ട് പി ജി ആനന്ദൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാനകമ്മറ്റിയംഗം എൻ ഡി വത്സല,കലാകായിക സബ്ക്കമ്മറ്റി കൺവീനർ സാബിറാബീവി, ജില്ലാട്രഷറർ ശൈലജ കുമാരി,ജില്ലാ വൈസ് പ്രസിഡണ്ട് രാജേഷ് എസ് വള്ളിക്കോട്, കലാകായികമേളകളുടെ ജോയിൻ കൺവീനർമാരായ പി ജി അനീഷ്,വി എ സുജൻ, പത്തനംതിട്ട സബ്ജില്ലാസെക്രട്ടറി രാധീഷ് കൃഷ്ണൻ,ജില്ലാ ജോയിൻസെക്രട്ടറി എ കെ പ്രകാശ് എന്നിവർ സംസാരിച്ചു.
ഫെബ്രുവരിയിൽ കാസർഗോഡ് നടക്കുന്ന കെഎസ്ടിഎയുടെ 32-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പത്തനംതിട്ട ജില്ലയിലും അധ്യാപക കായികമേളകൾ സംഘടിപ്പിച്ചത്. ഏഴ് അത് ലറ്റിക്സ് ഇനങ്ങളിലും ആറ് ഗെയിമുകളിലുമായി 174 അധ്യാപകർ കായികമേളയിൽ മാറ്റുരച്ചു. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നുള്ള അധ്യാപകർ വളരെ ആവേശപൂർവമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വനിതാ അധ്യാപകരുടെ പ്രാതിനിധ്യവും, അധ്യാപകവൃത്തിയിൽ പുതുമുഖങ്ങളായ ഒട്ടേറെ അധ്യാപകർ ആവേശപൂർവ്വം കായികമേള ഏറ്റെടുത്തു എന്നതും മേളയെ ശ്രദ്ധേയമാക്കി.
കോവിഡിനുശേഷം നടന്ന കായികമേള ആയതുകൊണ്ടുതന്നെ അധ്യാപകർ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കുചേർന്നു. ഏതു പ്രതിസന്ധികളെയും മറികടക്കാനും മനുഷ്യരുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കാനും കായിക മത്സരങ്ങൾക്കുള്ള പ്രാധാന്യം ഇന്നത്തെ മത്സരത്തിലൂടെ വ്യക്തമായി. ജനുവരി 28, 29 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന അധ്യാപക കായികമേളയിൽ വിവിധ കായിക ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയവർ പങ്കെടുക്കും.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.