കെഎസ്ടിപി അഴിമതി : ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല ; മൊഴി രേഖപ്പെടുത്തി അന്വേഷണം വേണമെന്ന് മലയിൻകീഴ് വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ഇരിക്കാൻ ​ഗ്യാനേഷ് കുമാറിന് യോ​ഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാൽ. കെഎസ്ടിപി അഴിമതിയിൽ ​2006ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല. ഗ്യാനേഷ് കുമാറിൽ നിന്ന് മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയിൻകീഴ് വേണു​ഗോപാൽ പറഞ്ഞു. കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാലിൻ്റെ പരാതിയിലാണ് ​ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പരാതിയെന്നും ആത്മഹത്യ ചെയ്ത മലേഷ്യൻ പൗരൻ ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും മലയിൻകീഴ് വേണു​ഗോപാൽ പറഞ്ഞു.

ആത്മഹത്യാ കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് കൃത്യമായി പറയുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ ഇടപെടൽ കൊണ്ടാകാം അന്വേഷണം വഴിമുട്ടിയത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു. ഒരു ദിവസം പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്തിരിക്കാൻ ഗ്യാനേഷ് കുമാറിനു യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് ഒരു...

0
കണ്ണൂർ: സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും...

ബിജെപി കൗൺസിലർ ആ‍ർ സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന് എസ്...

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ...

കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ എക്സൈസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
കൊച്ചി: കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ എക്സൈസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ....

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി ; വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ...