സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി ; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി തീവണ്ടി (16844) ആറ്, എട്ട്, 10, 13, 15, 17, 22 തീയതികളിൽ പുഗലൂരിൽ സർവീസ് അവസാനിപ്പിക്കും. 24, 27, 29, 31 നവംബർ മൂന്ന് തീയതികളിൽ കൊടുമുടി സ്റ്റേഷനിലും സർവീസ് നിർത്തും. പുഗലൂരിൽനിന്നും കൊടുമുടിയിൽനിന്നും തൃശ്ശിനാപ്പള്ളിവരെ ഈ ദിവസങ്ങളിൽ പ്രത്യേക തീവണ്ടി സർവീസ് ഉണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

ഷൊർണൂർ ജങ്ഷൻ-കോയമ്പത്തൂർ പാസഞ്ചർ (56604) അഞ്ച്, ആറ്, 10, 11, 13, 17 തീയതികളിൽ പോത്തനൂരിൽ സർവീസ് നിർത്തും. കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ പാസഞ്ചർ (56603) ഈ ദിവസങ്ങളിൽ വൈകീട്ട് 4.38-ന് പോത്തനൂരിൽനിന്നായിരിക്കും പുറപ്പെടുക. എറണാകുളം-ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (16378) നാലിനും 15-നും കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി പോത്തനൂർവഴി ഓടും. നാല്, ഏഴ്, എട്ട്, 15 തീയതികളിൽ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും (13352) പോത്തനൂർ വഴിയാകും ഓടുക. കണ്ണൂർ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16306) 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി കൗൺസിലർ ആ‍ർ സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന് എസ്...

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ...

കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ എക്സൈസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
കൊച്ചി: കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ എക്സൈസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ....

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി ; വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ...

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി ; വി. ചെന്താമരാക്ഷൻ...

0
പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍...