കോന്നി ട്രാഫിക് ജംഗ്ഷനിൽ വാരിക്കുഴി ഒരുക്കി കെ എസ് റ്റി പി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരഹൃദയമായ കോന്നി ട്രാഫിക് ജംഗ്ഷനിൽ എടുത്ത കുഴി അപകട ഭീഷണിയാകുന്നു. ഒരു മാസത്തിൽ അധികമായി ജംഗ്ഷനിൽ നിർമ്മാണ പ്രവർത്തനത്തിന്‍റെ ഭാഗമായി കുഴി നിർമ്മിച്ചിട്ട്. കോന്നി പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും പുനലൂർ ഭാഗത്തേക്ക്‌ തിരിയുന്ന ഭാഗത്താണ് കുഴിയുള്ളത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കും എന്ന ഉറപ്പിന്മേൽ ആണ് നിർമ്മാണം തുടങ്ങിയതെന്നും എന്നാൽ കുഴി നിർമ്മിച്ചിട്ട് ഒരു മാസത്തോളം ആയിട്ടും തകരാർ പരിഹരിചിട്ടില്ലെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു.

സംസ്ഥാന പാതയിൽ പലയിടത്തും ഇത്തരം കുഴികൾ മൂലം നിരവധി അപകടങ്ങൾ ആണ് നടന്നിട്ടുള്ളത്. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാരും കുഴിയിൽ റോഡിലെ പല സ്ഥലങ്ങളിലെ കുഴിയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. കാൽ നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഇത് തടസം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന പാതയുടെ നിർമാണം മൂലം വലിയ ഗതാഗത കുരുക്ക് അനുഭവിക്കുന്ന കോന്നിയിൽ വാഹനങ്ങൾ വളവ് തിരിയാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത്. നഗരത്തിൽ പലയിടത്തും വാട്ടർ അതോറിറ്റി എടുത്ത കുഴികൾ വേറെയും ഉണ്ട്.

പൈപ്പ് അറ്റകുറ്റ പണികൾ പൂർത്തീകരികാത്തതിനാൽ കോന്നി ബംഗ്ലാവ് മുരുപ്പ് പോലീസ് സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ അടക്കം കുടിവെള്ളം കിട്ടാതെ ആയിട്ട് ഒരു വർഷം ആകുന്നു. കോന്നി പോലീസ് ക്വർട്ടേഴ്സിലും കുടിവെള്ളം ലഭിക്കുന്നില്ല. നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ എടുക്കുന്ന കുഴി മാസങ്ങൾ കഴിഞ്ഞാണ് നികത്തുന്നത്. വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളിൽ നിർമ്മിക്കുന്ന കുഴി ഇപ്പോൾ പൊതുജനങ്ങൾക്ക് വാരിക്കുഴിയാവുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...