സംസ്ഥാന ബജറ്റ് ജനജീവിതം ദു:സഹമാക്കും ; പ്രൊഫ. പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ബജറ്റില്‍ ഒരു കാലത്തും ഇല്ലാത്തവിധം സമസ്ത മേഖലയിലും   ഭീമമായി നികുതി വര്‍ദ്ധിപ്പിച്ചതുമൂലം കേരളത്തിലെ ജനങ്ങളുടെ ജീവിതം ദു:സഹമാകുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.  സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി ഭീകരതക്കെതിരെ യു.ഡി.എഫ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ രാപ്പകല്‍ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി വര്‍ദ്ധനവുമൂലം ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കും.  റബര്‍, നാണ്യവിളകള്‍ എന്നിവയുടെ വിലത്തകര്‍ച്ച, കോവിഡിന് ശേഷമുളള തൊഴില്‍ മേഖലയിലെ കുറവ്, മറ്റ് സാമ്പത്തിക തകര്‍ച്ച എന്നിവ മൂലം ദുരിതത്തിലായ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിച്ച് ഭരണ നേതൃത്വം ധൂര്‍ത്ത് നടത്തുകയാണ്.  ഇത് ധിക്കാരവും സാഡിസ്റ്റ് മനോഭാവവുമാണ്.  ഇപ്പോള്‍ കേരളത്തില്‍ ഭരണം നടത്തുന്നവര്‍ക്ക് ജനക്ഷേമമല്ല സ്വന്തം താല്‍പര്യമാണ് വലുതെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ജനകീയ സമരം മൂലം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാരിന് പിന്‍തിരിയേണ്ടി വന്നത് പാഠമാണെന്നും ജനവിരുദ്ധ ബജറ്റില്‍ നിന്നും പിണറായി സര്‍ക്കാരിന് പിന്‍തിരിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ഏകോപനസമതി ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി, മാലേത്ത് സരളാദേവി, ഡി.കെ ജോണ്‍, റ്റി.എം ഹമീദ്, കുഞ്ഞുകോശി പോള്‍, തോപ്പില്‍ ഗോപകുമാര്‍, ഇ. കെ. ഗോപാലന്‍, വെള്ളൂര്‍ വിക്രമന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍,  ജോണ്‍സണ്‍ വിളവിനാല്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ലാലു തോമസ്, പഴകുളം ശിവദാസന്‍, എസ് ബിനു, എം.എസ് പ്രകാശ്, ജെറി മാത്യു സാം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, എലിസബത്ത് അബു, സുനില്‍ എസ്. ലാല്‍, എം.ആര്‍ ഉണ്ണികൃഷ്ണന്‍, അബ്ദുള്‍ കലാം ആസാദ്, പി.കെ ഗോപി എന്നിവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...