കോന്നി : കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ വിനോദ യാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്റ്റർ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കളക്ടറേറ്റിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ടൂർ പോകാൻ ഉപയോഗിച്ച വാഹനം വാടകക്ക് എടുത്തതാണെന്നും പണം അടച്ചാണ് വാഹനം വാടകക്ക് എടുത്തത് എന്നും സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും മൊഴി രേഖപ്പെടുത്തിയതിൽ വ്യക്തമായതായാണ് അറിയുവാൻ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട രേഖകളും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ മൂന്നാറിൽ വിനോദയാത്ര പോയ സംഭവം ചർച്ചയായതോടെ കോന്നിയിലെ പാറമട മുതലാളിമാർ സൗജന്യമായി ബസ്സ് വിട്ടു നൽകിയെന്നും ഈ ബസ്സ് ഉപയോഗിച്ചാണ് ഇവർ വിനോദ യാത്ര പോയതെന്നുമുള്ള എം എൽ എ യുടെ വാദത്തിനെതിരെ ബസ് സൗജന്യമായി വിട്ട് നല്കിയതല്ലെന്നും പണം അടച്ചാണ് ബസ്സ് നൽകിയതെന്നുമുള്ള ബസ്സ് മാനേജരുടെ മൊഴി പുറത്ത് വന്നതോടെ എം എൽ എ യുടെ വാദ ഗതികൾ പൊളിയുകയായിരുന്നു. കൂടാതെ ജീവനക്കാർ ഇല്ലാതെ ഇരുന്നതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടി എന്ന വാദവും പൊളിഞ്ഞു.
വികലാംഗനായ ആൾ ഈ ദിവസം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകുവാനായി എത്തിയെങ്കിലും ജീവനക്കാർ ഇല്ലാതെ ഇരുന്നതിനാൽ അപേക്ഷ നൽകുവാൻ കഴിഞ്ഞില്ലെന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ കൊടുക്കുവാൻ വന്ന അപേക്ഷ കോന്നി താലൂക്ക് ഓഫീസിലെ ഒരു സെക്ഷനിലും സ്വീകരിക്കപെടേണ്ടതല്ലെന്ന് പിന്നീട് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു. റവന്യു വകുപ്പിനെ അപകീർത്തി പെടുത്തുവാൻ എംഎൽഎ നടത്തിയ നാടകമായിരുന്നു നടന്ന സംഭവങ്ങൾ എന്ന് കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ ഉൾപ്പെടുന്ന വാട്സ് അപ് ഗ്രുപ്പിലും ചർച്ച ചെയ്യപ്പെട്ടതോടെ കോന്നി എം എൽ എ യുടെ വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞ് വീഴുകയായിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































