പാലക്കാട്: വടക്കന്തറയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടുള്ളതല്ലെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ഗൂഢശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ടെന്നും അജാസ് പറഞ്ഞു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എങ്ങനെ സ്ഫോടക വസ്തു എത്തി എന്നുള്ളത് ഏറെ ദുരൂഹതകൾ വർധിപ്പിക്കുന്ന കാര്യമാണ്. സംഭവത്തിന് പിന്നിൽ ആർക്കൊക്കെയാണ് പങ്കുള്ളത് എന്നതിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അശാന്തിയുടെ ഭീതി പടർത്തുന്നവരെ ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്കൂളുകളെ തീവ്രവാദ പ്രവർത്തനത്തിന്റെ ഇടങ്ങളായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് അജാസ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























