തൃശൂര്‍ ജില്ലയിൽ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കുന്നതിനായി ഷാഫി പറമ്പില്‍ എം.പി ഇന്ന് തൃശൂരിലെത്തും. വിയ്യൂര്‍ സബ് ജയിലില്‍ എത്തി വിദ്യാര്‍ത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് സൂചന. കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐയുമായി ഉള്ള സംഘര്‍ഷത്തില്‍ പ്രതികളായ കെഎസ്യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോള്‍ ഇവരെ വിലങ്ങുകള്‍ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയും ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാ‌ടി മണ്ണിടിച്ചിൽ : പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

0
കൽപ്പറ്റ: പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും...

കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾ മുമ്പ് പുറത്തിറങ്ങിയ യുവാവ് വധശ്രമക്കേസിൽ വീണ്ടും അറസ്റ്റിൽ

0
തിരുവനന്തപുരം: കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ...

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം : പരീക്ഷ എഴുതി മടങ്ങിയ നഴ്സിങ് വിദ്യാർഥിനി മരിച്ചു

0
കൊല്ലം : ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

ലഹരിക്കായി ദുരുപയോഗം ; വിൽപ്പനനിയന്ത്രണമുള്ള മരുന്നുകൾ ഓൺലൈനിൽ അനധികൃതമായി വിറ്റഴിക്കുന്നു

0
കൊച്ചി : ലഹരിക്കായി ദുരുപയോഗം ചെയ്യുമെന്നതിനാൽ എൻ.ഡി.പി.എസ്. ആക്ടിനുകീഴിൽ വിൽപ്പനയ്ക്ക് നിയന്ത്രണമുള്ള...