കോന്നി : കേരള വിദ്യാർത്ഥി യൂണിയൻ കോന്നി അസംബ്ലി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. നസീം കുമ്മണ്ണൂരിന്റെ ചുമതലയെടുക്കൽ ചടങ്ങും ഇഫ്ത്താർ സംഗമവും കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസിൽ വെച്ച് നടന്നു. KSU ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിളിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് യദു കൃഷ്ണ എം ജെ കെഎസ്‌യുവിന്റെ നീലപൊൻ പതാക കൈമാറി യോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ ശ്രീ. മാത്യു കൊളുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ. നഹാസ് പത്തനംതിട്ട യോഗത്തിൽ മുഖ്യ അതിഥിയായിരുന്നു.
DCC ജനറൽ സെക്രട്ടറി ശ്രീമതി, എലിസബത്ത് അബു, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ് കോന്നി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ലിനു മാത്യു മള്ളേത്ത്, INTUC യൂത്ത് വിംഗ് സംസ്ഥാന നിർവാഹ സമിതി അംഗം റ്റിജോ സാമുവൽ മാമ്മൂട്, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, മുൻ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ നായർ, INTUC നിയോജകമണ്ഡലം പ്രസിഡന്റ് ജി. ശ്രീകുമാർ, മഹിളാ കോണ്ഗ്രസ് ആരുവാപ്പുലം മണ്ഡലം പ്രസിഡന്റ് നസീമ ബീവി, കോന്നി ടൗൺ പഞ്ചായത്ത് മെമ്പർ ഫൈസ്സൽ, ഷിജു അറപ്പുരയിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷംന ഷബീർ, INTUC ആരുവാപ്പുലം മണ്ഡലം പ്രസിഡന്റ് ജോയ് തോമസ്, ഷൈജു ഇടിക്കുള, ഫൈസൽ കുമ്മണ്ണൂർ, അസീസ് കുമ്മണ്ണൂർ, നജീം രാജൻ, പ്രേം മൈലപ്ര, മുൻ കോന്നി പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ, സുധീഷ് സി പി എന്നിവർ പ്രസംഗിച്ചു.