വാളയാർ കേസ് ; സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാളയാർ കേസിൽ സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ. തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ ദിവസം എറണാകുളത്തെ സിബിഐ കോടതി-3ൽ സമർപ്പിച്ച കുറ്റപത്രത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേർത്തിരുന്നു. ഇവർക്ക് സമൻസ് അയക്കലുൾപ്പെടെയുള്ളവയ്ക്കായി നടപടികൾ തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ മാതാപിതാക്കൾ സിബിഐക്കെതിരെ ഹർജി നൽകിയത്.

കുറ്റപത്രം റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. സിബിഐ അന്വേഷണത്തിൽ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ്. സിബിഐ അധികാര ദുർവിനിയോഗം നടത്തി. മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ പറയുന്നു. പ്രതികളിൽ മൂന്ന് പേർ വിവിധ സാഹചര്യങ്ങളിൽ മരിച്ചിട്ടുണ്ട്. ഇതുൾപ്പെടെ അന്വേഷണപരിധിയിൽ കൊണ്ടുവന്ന് മക്കളുടെ മരണം കൊലപാതകമാണോ എന്ന് അന്വേഷിച്ച് കണ്ടെത്തണം. സിബിഐ സംഘം ഫൊറൻസിക് തെളിവുകൾ പരിശോധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ് : വിചാരണ ഇന്ന് ആരംഭിക്കും

0
എറണാകുളം: മഹാരാജാസ് കോളേജിലെ എസ് എഫ്‌ ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ...

മരുന്നുകൾ കൊണ്ടുവരാം ; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

0
ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച്...

ഉറപ്പുകള്‍ പാലിക്കുമെന്ന് അമേരിക്ക ; ഹോര്‍മുസിലെ പുതിയ കപ്പല്‍പ്പാതയില്‍ ധാരണയിലെത്തിയതായി ഇറാന്‍

0
തെഹ്‌റാന്‍: നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ പുതിയ സന്ദേശം...

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...