പത്തനംതിട്ട : കെഎസ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകര്‍ നടത്തിയ പ്രതിഷേധത്തിനുനേരെ പോലീസ് നടത്തിയ ക്രൂരമര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് പത്തനംതിട്ടയില്‍ സമരം നടന്നത്.
പ്രകടനം അവസാനിപ്പിക്കും മുമ്പേ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് ആരംഭിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് പറഞ്ഞു. ലാത്തിച്ചാർജിൽ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അൻസർ മുഹമ്മദ്, കെഎസ്‌യു നേതാക്കന്മാരായ റിജോ തോപ്പിൽ, റോബിൻ സീതത്തോട്, സ്റ്റൈൻസ് ഇലന്തൂർ, മെബിൻ, ഇജാസ്ഖാൻ, അഭിജിത്ത് സോമൻ, റോബിൻ വല്യയന്തി തുടങ്ങിയവർക്ക് പരിക്കേറ്റു.
പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു, പഴകുളം മധു, അനീഷ് വരിണ്ണാമല, വി.ആർ സോജി, എംഎംപി ഹസ്സൻ, പികെ ഇക്ബാൽ, അലൻ ജിയോ മൈക്കൾ, ആഷിക് ഷാജി, തഥാഗത്, അലക്സാണ്ടർ, ബ്ലസ്സൺ മൈലപ്ര, ജോമി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു..